കാസർകോട് മുതൽ പെറുവാഡ്​ വരെ ദേശീയപാത തകർന്നു

കുമ്പള: ദേശീയപാതയിൽ പെറുവാഡ് മുതൽ കാസർകോട് വരെ റോഡ് വ്യാപകമായി തകർന്നു. കുഴികൾ താണ്ടിയുള്ള യാത്ര വൻ ദുരിതമാണ് സമ്മാനിക്കുന്നത്. നിരവധി അപകടങ്ങളും കുഴികൾ കാരണം നടന്നുകഴിഞ്ഞു. മൊഗ്രാൽ ലീഗ് ഓഫിസിന് സമീപം റോഡിലെ കുഴികൾ വെട്ടിക്കാൻ ശ്രമിക്കുന്നതിടെ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. സ്ത്രീയുൾപ്പെടെ മൂന്നുപേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുഴിയടക്കാനുള്ള നടപടിയില്ലാത്തതിൽ നാട്ടുകാർ ക്ഷുഭിതരാണ്. അതേസമയം, തലപ്പാടിമുതൽ കാലിക്കടവ് വരെ കുഴിയടക്കാനുള്ള നടപടി തുടങ്ങിയതായി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.ജെ. കൃഷ്ണൻ പറഞ്ഞു. 70 ലക്ഷം രൂപക്കാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായാൽ പ്രവൃത്തി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.