പൊലീസ്​ സ്​റ്റേഷനിൽ യുവതിയുടെ അക്രമം; എസ്​.ഐക്കും രണ്ട് പൊലീസുകാർക്കും പരിക്ക്​

പഴയങ്ങാടി: പൊലീസ് സ്റ്റേഷനിൽ യുവതിയുടെ അക്രമവും പൊലീസുകാർക്ക് മർദനവും. എസ്.ഐയെ കാണാനെന്ന് പറെഞ്ഞത്തിയ യുവതി മുറിയിലേക്ക് അതിക്രമിച്ച് കയറി എസ്.ഐ ബിനുമോഹനെ മർദിച്ചു. പിടിച്ചുമാറ്റാനെത്തിയ വനിത സിവിൽ പൊലീസ് ഓഫിസർ ലീനക്കും വാച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ പ്രജീഷിനും പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാസർകോട് ഉദുമ ബാരയിലെ അംബാപുരം വീട്ടിൽ ദിവ്യക്കെതിരെ (30) പൊലീസുകാരെ മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് അറസ്റ്റ്ചെയ്തു. ദിവ്യയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച ഉച്ചക്ക് 12.40നാണ് സംഭവം. എസ്.െഎ ബിനുമോഹനെ കാണണമെന്നാവശ്യപ്പെട്ടാണ് യുവതി സ്റ്റേഷനിലെത്തിയത്. വാച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനോട് കയർക്കുകയും തുടർന്ന് എസ്.ഐയുടെ മുറിയിലെത്തി പേപ്പർവെയിറ്റെടുത്ത് അലമാരയുടെ ഗ്ലാസ് എറിഞ്ഞുടക്കുകയും എസ്.ഐയെ മർദിക്കുകയുമായിരുന്നു. ഇത് തടയുന്നതിനിടയിലാണ് വനിത പൊലീസ് ഓഫിസർ ലീനക്കും സിവിൽ പൊലീസ് ഓഫിസർ പ്രജീഷിനും പരിക്കേറ്റത്. ചൊവ്വാഴ്ചയും യുവതി പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐയെ കാണാൻ ശ്രമിച്ചിരുന്നു. യുവതിയുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലും ഇവർ പൊലീസുദ്യോഗസ്ഥർക്ക് നേരെ പ്രശ്നങ്ങളുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. പഴയങ്ങാടി എസ്.ഐ ബിനുമോഹൻ നേരേത്ത തളിപ്പറമ്പ് പൊലീസ് സബ് ഇൻസ്പെകടറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.