പൊതുകിണർ മാലിന്യനിക്ഷേപ കേന്ദ്രമായി

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയുടെ ഉടമസ്ഥതയിൽ തൊക്കിലങ്ങാടി ടൗണിലുള്ള പൊതുകിണർ മാലിന്യ നിക്ഷേപ കേന്ദ്രമായി. ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും കാരണം ദുരിതം അനുഭവിക്കുകയാണ് ടൗണിലെ വ്യാപാരികളും ജനങ്ങളും. പകർച്ചവ്യാധി ഭീഷണിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രചാരണം നടക്കുന്നതിനിടയിലാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കിണറിനെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറ്റിയിട്ടുള്ളത്. തൊക്കിലങ്ങാടി ടൗണിലും പരിസരങ്ങളിലുമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ് പൊതുകിണർ. കൂത്തുപറമ്പ് പഞ്ചായത്തായിരുന്ന ഘട്ടത്തിൽ 60 വർഷം മുമ്പാണ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ നിടുംപൊയിൽ റോഡിന് സമീപത്തായി പൊതുകിണർ നിർമിച്ചത്. 10 വർഷം മുമ്പുവരെയും തൊക്കിലങ്ങാടി ടൗണിലും പരിസരത്തുമുള്ളവർ പഞ്ചായത്ത് കിണറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, അടുത്തകാലത്തായി കിണർ ഭാഗികമായി ഇടിഞ്ഞതോടെയാണ് ആളുകൾ കിണറിനെ കൈവിട്ടത്. കിണർ നിലനിൽക്കുന്നത് കടകൾക്ക് പിന്നിലായതിനാൽ ക്രമേണ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. കിണറ്റിലും പരിസരത്തും മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധം സഹിച്ചാണ് സമീപത്തെ വ്യാപാരികളും ജനങ്ങളും കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.