ആലക്കോട്: കരുവൻചാൽ ടൗണിൽ തെരുവുനായ ശല്യം രൂക്ഷമായി. കാൽനടക്കാർക്ക് ടൗണിൽ സഞ്ചരിക്കാൻ ഭയമാണ്. കഴിഞ്ഞദിവസം തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് കാൽനടക്കാർ രക്ഷപ്പെട്ടത്. പുലർച്ച ടൗണിലെത്തുന്ന യാത്രക്കാരും വിദ്യാർഥികളുമാണ് കൂട്ടമായെത്തുന്ന നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ടൗൺ പരിസരത്തെ മത്സ്യ-മാംസ കച്ചവടത്തിെൻറ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും റോഡരികിലടക്കം തള്ളുന്നതാണ് നായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണം. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അധ്യാപക ഒഴിവ് ആലക്കോട്: കാർത്തികപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപകെൻറ താൽക്കാലിക ഒഴിവുണ്ട്. ഇൻറർവ്യൂ ആറിന് രാവിലെ 11ന് സ്കൂൾ ഒാഫിസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.