പയ്യന്നൂർ: പാട്ടിെൻറ യൗവ്വനവഴികളുടെ കരുത്ത് വിളിച്ചോതിയ സംഗീത സംഗമത്തോടെ തുരീയം സംഗീതോത്സവത്തിെൻറ 36ാം ദിനം ധന്യം. ജനപ്രിയവും പരിചിതവുമായ രാഗങ്ങളും കൃതികളുമായി ആസ്വാദകരിലേക്കിറങ്ങിയത് മോഹൻ സന്താനം. വയലിൻ വിദ്വാൻ കുംഭകോണം കെ.ആർ. ഗോപിനാഥും മൃദംഗ വിദ്വാൻ ഇലഞ്ഞിമേൽ സുശീൽകുമാറും ഘട വാദകൻ എൽ. സുധീറും കൂടി സംഗമിച്ചതോടെ ആസ്വാദകരെ എതിരേറ്റത് സൗമ്യ സംഗീതത്തിെൻറ മോഹനഭാവം. പോത്താങ്കണ്ടം ആനന്ദഭവനത്തിെൻറ 15ാമത് തുരീയം സംഗീതോത്സവത്തിെൻറ 37ാം ദിനമായ വ്യാഴാഴ്ച മുംബൈ പണ്ഡിറ്റ് റാവിചാരിയുടെ സിത്താർ ഹിന്ദുസ്ഥാനി സംഗീതം പൊഴിക്കും. പണ്ഡിറ്റ് വിശ്വനാഥ് നാക്കോട് തബലയിൽ പിന്തുണ നൽകും. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.