ശ്രീകണ്ഠപുരം: മുസ്ലിംലീഗ് നേതാവും നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന കെ. അബ്ദുല്ല അനുസ്മരണം 12ന് നടത്താൻ മുസ്‌ലിംലീഗ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. വൈകീട്ട് നാലുമണിക്ക് നടുവിൽ വ്യാപാരഭവനിൽ കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്യും. യോഗം ഇബ്രാഹിംകുട്ടി തിരുവട്ടൂർ ഉദ്ഘാടനംചെയ്തു. പി.ടി.എ. കോയ അധ്യക്ഷതവഹിച്ചു. എം.പി.എ. റഹീം, ടി.എൻ.എ. ഖാദർ, പി.പി. ഖാദർ, സി.കെ. മുഹമ്മദ്, കെ.പി. മൊയ്തീൻകുഞ്ഞി ഹാജി, നാസർ വളെക്കെ എന്നിവർ സംസാരിച്ചു. മണൽക്കൊള്ള: മയ്യിലിൽ നാലുപേർ അറസ്റ്റിൽ ശ്രീകണ്ഠപുരം: നണിയൂർ നമ്പ്രം കടവിൽ മണൽക്കൊള്ള നടത്തുകയായിരുന്ന നാലുപേരെ മയ്യിൽ എസ്.ഐ ബാബുമോൻ അറസ്റ്റ്ചെയ്തു. കൊളച്ചേരിയിലെ ഉന്നപ്പറമ്പിൽ ഹൗസിൽ യു.പി അക്ബർ (26), കടവത്ത്പുരയിൽ ഹമീദ്(26), കമ്പിൽ ടൗണിനടുത്ത തോട്ടോൻറവിട റിയാസ് (27), പാട്ടയത്തെ തത്തീംവളപ്പിൽ പി.വി. നിയാസ് (26) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. എ.എസ്.ഐ മനോജും മണൽ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.