മാഹി: പുതുച്ചേരി സർക്കാർ മാഹിയോട് ചിറ്റമ്മനയം പുലർത്തുകയാണെന്നും നിലവിലുള്ള ഫണ്ട് വീതിക്കപ്പെടുമ്പോൾ മാഹിക്ക് അർഹമായ പങ്ക് ലഭിച്ചിട്ടില്ലെന്നും ഡോ. വി. രാമചന്ദ്രൻ എം.എൽ.എ കുറ്റപ്പെടുത്തി. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. മാഹിയെ പുതുച്ചേരിയുടെ ഭാഗമായി തന്നെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കരുതി അർഹമായ ബജറ്റ് വിഹിതം അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ബജറ്റ് അവതരണവേളയിൽ മാഹിയുടെ പേര് പരാമർശിക്കപ്പെട്ടത് ഏതോ ഒരു ചെറിയ പദ്ധതിയോടൊപ്പമാണ്. ഇവയാകട്ടെ കഴിഞ്ഞകാലത്ത് പ്രഖ്യാപിക്കപ്പെട്ടതുമാണ്. ഇത്തരം പ്രഖ്യാപനങ്ങളിലെ പദ്ധതികൾ ഇപ്പോഴും ആരംഭഘട്ടത്തിൽതന്നെ നിൽക്കുകയാണ്. നിറംമങ്ങിയ സാമ്പത്തികസ്ഥിതി വെളിവാക്കിക്കൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് ഇത്തവണയും പുതുച്ചേരിക്ക് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധനചെയ്യാനുള്ള തെൻറ ശ്രമങ്ങളാവട്ടെ സംസ്ഥാനത്തിെൻറ കടുത്ത സാമ്പത്തികപ്രശ്നങ്ങളിൽപെട്ട് തടസ്സപ്പെടുകയുംചെയ്യുന്നു. ഇതിെൻറ ദുരന്തഫലം ജനങ്ങൾ അനുഭവിക്കുകയാണ്. മാഹി മത്സ്യബന്ധന തുറമുഖനിർമാണവും ട്രോമകെയർ നിർമാണവും യഥാസമയം പരിഗണിക്കപ്പെടാത്തത് കാരണം നിർമാണചെലവ് ഉയരുകയും ജനങ്ങൾക്ക് ഉപകരിക്കപ്പെടാതെ പോവുകയും ചെയ്യുകയാണെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.