കാസർകോട്: ഭർത്താവിെൻറ രണ്ടാം വിവാഹവും അവരുടെ സുഖജീവിതവുമാണ് നഫീസത്ത് മിസ്‌രിയയെ (21) കൊലപ്പെടുത്താൻ കാരണമെന്ന് േപ്രാസിക്യൂഷൻ വാദം. ഭർത്താവ് അബ്ദുറഹ്മാനോടും അദ്ദേഹത്തിെൻറ രണ്ടാം ഭാര്യയോടും പ്രതി മിസ്രിയ റഹ്മാന് പകയുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. ഭർത്താവിനെയും കൊല്ലുകയായിരുന്നു ലക്ഷ്യം. സംഭവത്തിൽ ഭർത്താവിനും ഗുരുതര പൊള്ളലേറ്റിരുന്നു. രണ്ടാം ഭാര്യയെ കൊന്നശേഷം ഭർത്താവിനൊപ്പം സുഖംജീവിതം നയിക്കാനും പ്രതിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇരുവരെയും വധിക്കാനാണ് ലക്ഷ്യമിട്ടത്. അബ്ദുറഹ്മാനെ വധിക്കാൻ ശ്രമിച്ചകേസിൽ അഞ്ചു വർഷംകൂടി മിസ്രിയക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. കുഡ്ലു എരിയാൽ സ്വദേശിനിയും ഗോവയിൽ താമസക്കാരിയുമാണ് മിസ്രിയ റഹ്മാൻ. അബ്ദുറഹ്മാൻ രണ്ടാം വിവാഹം ചെയ്തതാണ് പ്രതിക്ക് വിരോധത്തിന് കാരണം. താനും രണ്ടു മക്കളും ഗോവയിൽ വാടകവീട്ടിലാണ് താമസമെന്ന് പ്രതി കോടതിയോട് പറഞ്ഞു. മകളെ അയൽക്കാരെ ഏൽപിച്ചാണ് കാസർകോട്ട് വന്നത്. തന്നെ ശിക്ഷിച്ചാൽ അവരുടെ കാര്യം നോക്കാൻ ആളില്ലാതാകും. ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും കോടതിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.