കാസർകോട്: . പിഎച്ച്.ഡി പ്രവേശന പരീക്ഷയിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് കട്ട് ഒാഫ് മാർക്കിൽ ഇളവ് നൽകിയാൽ കേന്ദ്ര സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മറുപടി നൽകി വെട്ടിലായ സർവകലാശാലയാണ് കുത്തനെ ഉയർത്തി പ്രവേശന ഫീസിൽ ദലിത് വിദ്യാർഥികൾക്ക് ഭണഘടനാപരമായ ആനുകൂല്യം നിഷേധിച്ചത്. ഇത്തവണ ഫീസ് കുത്തനെ വർധിപ്പിച്ചു. 3000 രൂപയുണ്ടായിരുന്ന ഫീസ് 14000 വരെ വർധിപ്പിച്ചപ്പോൾ എസ്.സി, എസ്.ടി വിഭാഗത്തിന് നൂറുരൂപയുടെ ഇളവ് നൽകി ആരോപണങ്ങളിൽനിന്നും മുഖംരക്ഷിക്കുകയായിരുന്നു. ഒ.ബി.സി വിഭാഗത്തിന് ഇളവ് പൂർണമായും നിഷേധിച്ചു. എം.എക്ക് 9370 രൂപയാണ് ജനറൽ ഒ.ബി.സി വിഭാഗത്തിന് ഫീസ്. ദലിത് വിദ്യാർഥികൾക്ക് 9250 രൂപയാണ് നിശ്ചയിച്ചത്. 120 രൂപയുടെ ഇളവാണ് നൽകിയത്. എം.എസ്സിക്ക് 11310 രൂപയാണ്. ദലിത് വിഭാഗത്തിന് 11190 രൂപ. എൽഎൽ.എം14805 രൂപ. സംവരണ വിഭാഗത്തിന് 14685 രൂപ. എം.എസ്സി യോഗ്യതയുള്ളവർക്ക് 13905 രൂപയാണ് ഫീസ്. സംവരണ വിഭാഗത്തിന് 13785. എസ്.സി, എസ്.ടി വിഭാഗത്തിന് പ്രത്യേക പരിഗണനയില്ല എന്നാണ് സർവകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. യു.ജി.സി ചട്ടങ്ങളിൽ സംവരണചട്ടം പാലിക്കണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിലും അത് എത്രയെന്ന് പറയാതിരിക്കുന്നതിനാൽ വളരെ തുച്ഛമായ തുകയാണ് ഇളവ് നൽകുന്നത്. ദലിത് വിദ്യാർഥികളുടെ സംവരണ സീറ്റിൽ പോലും കട്ട് ഒാഫ് മാർക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഇതുകാരണം ഇപ്പോഴും രണ്ടാംവർഷ എം.എ ഇൻറർനാഷനൽ റിലേഷൻസിൽ ഒമ്പത് സംവരണ സീറ്റിൽ ഒരു കുട്ടി മാത്രമാണുള്ളത്. മറ്റുസീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ദലിത് വിദ്യാർഥികൾക്ക് കട്ട് ഒാഫ് മാർക്ക് ഇളവ് നൽകാത്തതിനെതിരെ ഇൻറർനാഷനൽ റിലേഷൻസിലെ കെ.വി. അജിത് എന്ന വിദ്യാർഥി സർവകലാശാലക്ക് പരാതി നൽകിയിരുന്നു. ഇതിന് സർവകലാശാല നൽകിയ മറുപടി, പിഎച്ച്.ഡിയുടെ ഗുണനിലവാരം കുറയുന്നതിന് കാരണമാകും എന്നാണ്. അജിത്തിെൻറ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.