കണ്ണൂർ: കണ്ണൂർ റെയിൽേവ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ ഒരേസമയം വണ്ടികൾ എത്തിച്ചേർന്നാൽ യാത്രക്കാർക്ക് പുറത്തെത്താൻ ദുരിതം താണ്ടണം. അതേസമയം, ഇൗ വണ്ടികളിൽ കയറിപ്പറ്റാനുള്ളവർക്ക് യഥാസമയം പ്ലാറ്റ്ഫോമുകളിലെത്താനും കഴിയാത്തത് ദുരിതമാകുന്നു. ദുരിതത്തിന് പരിഹാരം കാണാനായി രണ്ടാം പ്ലാറ്റ്ഫോമിൽ പണിപൂർത്തിയാക്കിയ ലിഫ്റ്റിൽ ഒരുസമയം ആറുപേർക്ക് മാത്രമാണ് കയറാൻ സാധിക്കുക. ഏഴുപേരായാൽ ഒാവർ ലോഡ് സൂചന നൽകും. ഇതും സമയനഷ്ടത്തിനിടയാക്കും. പ്രശ്നപരിഹാരത്തിനായി അടിപ്പാതനിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇനിയും പണി പൂർത്തിയായിട്ടില്ല. അവസാനഘട്ടത്തിലെത്തിയ പ്രവൃത്തി ഇപ്പോൾ നിലച്ചമട്ടാണ്. കഴിഞ്ഞമാസം പകുതിയോടെ അടിപ്പാത ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും അധികൃതർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. തിരക്കേറിയ സമയങ്ങളിൽ പ്രായമായ യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. ചെറിയ കുട്ടികളെയുമെടുത്തുള്ള അമ്മമാരുടെ യാത്രയും വളരെ ബുദ്ധിമുട്ട് അനുഭവിച്ചാണ്. തിരക്ക് കൂടുതലുള്ള രാവിലെയും വൈകീട്ടും യാത്രക്കാരിൽ ഭൂരിഭാഗവും റെയിൽപാളം മുറിച്ചുകടക്കുന്നതും പതിവായി. ഇത് അപകടം ക്ഷണിച്ചുവരുത്താനിടയാക്കും. രാവിലെ മംഗളൂരുവിൽനിന്നുള്ള എഗ്മോർ, ഏറനാട് എക്സ്പ്രസുകളിൽ കണ്ണൂരിലെത്തുന്ന യാത്രക്കാരിൽ ഭൂരിപക്ഷവും സർക്കാർ ഒാഫിസുകളിലെ ഉദ്യോഗസ്ഥരാണ്. കൃത്യസമയത്ത് ഒാഫിസിലെത്താൻ ഇവർക്ക് പാളം മുറിച്ചുകടക്കുകമാത്രമാണ് പോംവഴി. പാളം മുറിച്ചുകടക്കണമെങ്കിൽ ഇൗ സമയം ട്രാക്കിൽ നിർത്തിയിട്ട ട്രെയിനുകൾക്കടിയിലൂടെ സാഹസികയാത്രകൂടി വേണം. ഇൗ സമയത്തെങ്ങാനും ട്രെയിൻ നീങ്ങിയാൽ വൻ ദുരന്തംതന്നെ ഉണ്ടായേക്കും. അടിപ്പാതനിർമാണം എത്രയുംപെെട്ടന്ന് പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്ത് ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.