പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക്​ 16 വരെ അപേക്ഷിക്കാം

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജൂലൈ 16ന് വൈകീട്ട് നാലു മണിവരെ അപേക്ഷിക്കാം. കാർഡിയോവാസ്‌കുലാർ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഓപറേഷൻ തിയറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സുകളിലാണ് അപേക്ഷിക്കാൻ കഴിയുക. ജനറൽ നഴ്‌സിങ് ഒഴികെയുള്ള കോഴ്‌സുകളിൽ സയൻസ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ജനറൽ നഴ്‌സിങ് കോഴ്‌സിൽ 40 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. www.mcpariyaram.com എന്ന വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.