മുഖ്യമന്ത്രി പറഞ്ഞു, മന്ത്രി പാടി

കണ്ണൂർ: പാട്ട് പാടുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഒരു സേങ്കാചവുമില്ല. എന്നാൽ, 'ചന്ദ്രകളഭം ചാർത്തിയുറങ്ങും...' എന്ന പാട്ട് മാത്രമേ പാടുകയുള്ളൂ. ഇന്നലെ കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികൾക്കും പാട്ട് കേൾക്കാൻ ഭാഗ്യമുണ്ടായി. ജയിലിലെ വിവിധ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായിരുന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അധ്യക്ഷപ്രസംഗം നടക്കുന്നതിനിടയിൽ വേദിയിൽനിന്ന് മന്ത്രിക്ക് കെ.കെ. രാഗേഷ് എം.പി ഒരു കുറിപ്പ് നൽകി. പ്രസംഗം ചുരുക്കാനുള്ള കുറിപ്പായിരിക്കുമെന്ന് സദസ്സ് കരുതിയെങ്കിലും കുറിപ്പിലെ ആവശ്യം കണ്ട് കടന്നപ്പള്ളി തന്നെ ചിരിച്ചു. പാട്ട് പാടണമെന്നുള്ള മുഖ്യമന്ത്രിയുെട നിർദേശമാണ്. ഇനിയൊരു ജന്മമുണ്ടെങ്കിൽ തടവറയിലല്ലാതെ ഇൗ മനോഹരതീരത്ത് ഒരു ജീവിതമുണ്ടാകെട്ട എന്ന് എല്ലാവർക്കും ആശംസിച്ചാണ് മന്ത്രി പാടിയത്. പാട്ട് തീർന്നപ്പോൾ തടവുകാരുടെ നിറഞ്ഞ കൈയടികളും കൂട്ടിനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.