ജയിലുകൾ മനുഷ്യാവകാശത്തിന് പ്രാധാന്യം കൽപിക്കുന്ന സ്ഥലമാകണം -മുഖ്യമന്ത്രി കണ്ണൂർ: കാലത്തിെൻറ മാറ്റത്തിനനുസരിച്ചുള്ള പരിഷ്കരണം ജയിലുകളിലുണ്ടാകണമെന്നും മനുഷ്യാവകാശത്തിന് പ്രാധാന്യം കൽപിക്കുന്ന സ്ഥലമായി ജയിലുകൾ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സെൻട്രൽ ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകൾ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനകേന്ദ്രമായി മാറിയ ഒരു കാലമുണ്ടായിരുന്നു. അക്കാലം മാറി. കുറ്റകൃത്യങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കും. അതോടൊപ്പംതന്നെ ശിക്ഷിക്കപ്പെട്ടവരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന കാര്യത്തിലും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് രണ്ടും തുല്യപ്രാധാന്യത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ശിക്ഷിക്കപ്പെടുന്നവർ ജയിൽവാസം കഴിയുേമ്പാഴേക്കും മാനസാന്തരത്തിന് വിധേയരാകണം എന്ന കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്. ഇൗ ലക്ഷ്യത്തോടെയാണ് ജയിൽവകുപ്പിൽ സാരമായ മാറ്റംവന്നത്. കുറ്റവാളികളെ കൊടും കുറ്റവാളികളായി മാറ്റുന്ന സമീപനമുണ്ടാകാൻ പാടില്ല. ഇതിന് വിരുദ്ധമായ കാര്യങ്ങൾ എവിടെയെങ്കിലും സംഭവിച്ചാൽ അതിനോട് സർക്കാറിന് മൃദുസമീപനമുണ്ടാകില്ല. കാലത്തിെൻറ മാറ്റത്തിനനുസരിച്ചുള്ള പരിഷ്കരണം ഇനിയും ജയിലുകളിലുണ്ടാകേണ്ടതുണ്ട്. നിയമത്തിെൻറ മുന്നിൽ എല്ലാവരും തുല്യരാണ്. ആ കാഴ്ചപ്പാടോടെ മുന്നോട്ടുപോകണം. നന്മയുടെയും സ്നേഹത്തിെൻറയും പാഠങ്ങൾ തടവുകാർക്ക് പകർന്നുകൊടുക്കണമെന്നും അതിന് ജയിലുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.