കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിെൻറ മുഖച്ഛായതന്നെ മാറ്റുന്ന വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. വിപുലീകരിച്ച ഒാഫിസ് കെട്ടിടം, അന്തേവാസികൾക്കുള്ള പുതിയ ബ്ലോക്ക്, കുടിവെള്ള ശുദ്ധീകരണ പ്ലാൻറ്, നവീകരിച്ച ജയിൽ അടുക്കള എന്നിവയുടെ ഉദ്ഘാടനവും ഫ്രീഡം കഫറ്റീരിയ, യോഗ ഹാൾ കം ഒാഡിറ്റോറിയം എന്നിവയുടെ പ്രവർത്തനോദ്ഘാടനവുമാണ് ജയിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തത്. ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. മേയർ ഇ.പി. ലത, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഉത്തരമേഖല ജയിൽ ഡി.െഎ.ജി എസ്. സന്തോഷ്, ജയിൽ ഉപദേശകസമിതി അംഗം പി. ജയരാജൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ സി.കെ. വിനോദൻ, കെ. വിനോദൻ, പി.ടി. സന്തോഷ് എന്നിവർ സംസാരിച്ചു. ജയിൽവകുപ്പ് മേധാവി ആർ. ശ്രീലേഖ സ്വാഗതവും സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമലാനന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.