കണ്ണൂർ: 40 വർഷം മുമ്പ് താൻ തടവുകാരനായിരുന്ന കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മുഖ്യമന്ത്രിയായി പിണറായി വിജയൻ എത്തി. എന്നാൽ, ഒാർമകളിലെ ജയിലറകളുടെ പൂട്ട് തുറക്കാനൊന്നും പിണറായി മെനക്കെട്ടില്ല. രാവിലെ 9.30ന് തീരുമാനിച്ച പരിപാടിക്ക് അരമണിക്കൂർ മുമ്പുതന്നെ മുഖ്യമന്ത്രി ജയിലിലെത്തി. തുടർന്ന് ജയിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 9.30ന് തന്നെ ചടങ്ങ് നടക്കുന്ന വേദിയിലേക്കെത്തി. മുഖ്യമന്ത്രിയെന്നനിലയിൽ ആദ്യമായാണ് വരുന്നതെങ്കിലും സെൻട്രൽ ജയിലും ഇതിെൻറ ചുറ്റുവട്ടവുമൊക്കെ അപരിചിതനായ ഒരാളല്ല താനെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, തടവിൽ കിടന്ന ജയിലറ സന്ദർശിക്കാനോ അന്നത്തെ ജയിലനുഭവങ്ങൾ വിവരിക്കാനോ മുതിർന്നില്ല. ഇവിടെത്ത അനുഭവങ്ങെളക്കുറിച്ച് ഏറെ പറയാനുണ്ടെങ്കിലും ഇത്തരമൊരു ഘട്ടത്തിൽ അനുചിതമാകുമോ എന്ന ശങ്കയുണ്ടെന്നും പിണറായി പറഞ്ഞു. 1975ലാണ് മിസ തടവുകാരനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തുന്നത്. അന്ന് എം.എൽ.എയായിരുന്നു. തടവുകാരനായിരിക്കെ അമ്മയെ കാണുന്നതിന് ആഗ്രഹം പ്രകടിപ്പിച്ച് അന്ന് പിണറായി എഴുതിയ കത്ത് ഇന്നും ചരിത്രരേഖയായി സെൻട്രൽ ജയിലിലുണ്ട്. ഒന്നരവർഷത്തോളമാണ് പിണറായി സെൻട്രൽ ജയിലിൽ തടവുകാരനായി കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.