പൗരപ്രമുഖരു​മായി മുഖ്യമന്ത്രിയുടെ ചർച്ച: കണ്ണൂരിലും മാധ്യമവിലക്ക്​

കണ്ണൂർ: വിഷയം വികസനം. തലക്കെട്ട് പൗരപ്രമുഖരുടെ യോഗം. പേക്ഷ, അകത്തേക്ക് മാധ്യമ റിപ്പോർട്ടർമാർക്ക് പ്രവേശനവിലക്ക്. നായനാർ അക്കാദമി ഹാളിൽ ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പൗരപ്രമുഖരുടെ യോഗത്തിലാണ് ഇൗ കൗതുകം. കാഞ്ഞങ്ങാട്ട് സമാനമായ യോഗത്തിലേക്ക് കയറിപ്പോയ മാധ്യമപ്രവർത്തകരെ കഴിഞ്ഞമാസം പുറത്താക്കിയിരുന്നു. കണ്ണൂരിൽ റിപ്പോർട്ടർമാരോട് അകത്തേക്ക് വന്നേക്കരുത് എന്ന് നേരേത്ത പാർട്ടി കേന്ദ്രങ്ങൾ വിലക്കി. ഫോേട്ടാഗ്രാഫർമാരും വിഡിയോഗ്രാഫർമാരും മാത്രം ചിത്രം പകർത്തി പുറേത്തക്ക് പറഞ്ഞുവിടുകയായിരുന്നു. ഇത്രമാത്രം രഹസ്യമാണോ യോഗം എന്ന് അതിൽ പെങ്കടുത്ത ഒരു വ്യവസായപ്രമുഖനോട് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: ''എന്നോട് പറഞ്ഞത് നിങ്ങളെ മുഖ്യമന്ത്രി കാണാൻ ഉദ്ദേശിക്കുന്നു എന്നാണ്. പേക്ഷ, അവിടെ ചെന്നപ്പോൾ സി.പി.എമ്മി​െൻറ നേതാക്കൾ സ്റ്റേജിലും മറ്റുള്ളവർ സദസ്സിലുമായിരുന്നു. ജില്ലയിലെ വികസനത്തെക്കുറിച്ചായിരുന്നു ചർച്ച. ഞങ്ങൾ പലതും ചോദിച്ചു. മുഖ്യമന്ത്രി എല്ലാറ്റിനും അക്കമിട്ട് മറുപടി നൽകി.'' ഇങ്ങനെയൊരു യോഗത്തിലേക്ക് മാധ്യമപ്രവർത്തകരെ വിലക്കിയതെന്തിന് എന്ന് യോഗത്തിൽ പെങ്കടുത്തവരിൽ പലർക്കും സംശയം. കണ്ണൂർ വിമാനത്താവളം, അനുബന്ധ വികസനം, അഴീക്കൽ പോർട്ട് വികസനം, തലശ്ശേരി-മൈസൂരു റെയിൽപാത എന്നിങ്ങനെ പല വിഷയങ്ങളും യോഗത്തിൽ ഉയർന്നുവന്നു. സർക്കാറി​െൻറ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി അഭിപ്രായങ്ങൾ ശേഖരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്താണ് എല്ലാ ജില്ലകളിലും പൗരപ്രമുഖരുടെ യോഗങ്ങൾ നടത്തുന്നത്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പിണറായി നടത്തിയ കേരളയാത്രയിൽ എല്ലാ നഗരങ്ങളിലും ഇത്തരത്തിൽ യോഗങ്ങൾ വിളിച്ചിരുന്നു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ സ്വാഗതം പറഞ്ഞു. പി.കെ. ശ്രീമതി എം.പി അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.