കണ്ണൂർ: 'വയൽക്കിളി' സമരംകൊണ്ട് ശ്രദ്ധേയമായ കീഴാറ്റൂരിെൻറ സമീപ നഗരസഭയായ ആന്തൂരിൽനിന്ന് പ്രകൃതിസൗന്ദര്യത്തിെൻറയും പൈതൃകത്തിെൻറയും പ്രസക്തിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഒാർമപ്പെടുത്തൽ. ആന്തൂർ മുനിസിപ്പാലിറ്റിയിൽപെടുന്ന പറശ്ശിനിക്കടവിൽ പരിസ്ഥിതി ആഘാതങ്ങൾ ഏൽപിക്കാതിരിക്കാൻ മുഖ്യമന്ത്രി നടത്തിയ ആഹ്വാനം സദസ്സിലുണ്ടായിരുന്ന ചില വയൽക്കിളികളിൽ കൗതുകമുണർത്തി. നദികളും ഗ്രാമപ്പെരുമകളും പൈതൃകങ്ങളും ഉയർത്തിക്കാട്ടുന്ന മലബാർ റിവർക്രൂയിസ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലുടനീളം പരിസ്ഥിതിപ്രാധാന്യമുള്ളതായിരുന്നു. വിദേശികൾ ഇവിടെ വരുന്നത് നാടിെൻറ പ്രകൃതിഭംഗി ആസ്വദിക്കാനാണെന്ന് മുഖ്യമന്ത്രി ഉണർത്തി. അതിന് നാടിെൻറ തനിമ നിലനിർത്താൻ നമുക്കാവണം. നദികൾക്കും നദിക്കരയിലെ സംസ്കാരങ്ങൾക്കും വലിയ ചരിത്രം പറയാനുണ്ടെന്ന് മുഖ്യമന്ത്രി ഉണർത്തി. നാടിെൻറ പൈതൃകം കാത്തുസൂക്ഷിക്കപ്പെടണം. പ്രകൃതിസൗന്ദര്യം ൈകയേറ്റം ചെയ്യപ്പെട്ടുകൂടാ. പരിസ്ഥിതിക്ക് പോറേലൽക്കുന്ന ഒന്നും നാം ചെയ്യരുത്. ശുചിത്വം പാലിക്കാനും മാലിന്യനിർമാർജനത്തിനും ആവുന്നതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഉത്തരമലബാർ ടൂറിസത്തിനായി സമഗ്രമായ പദ്ധതികൾ -മന്ത്രി കടകംപള്ളി കണ്ണൂർ: കഴിഞ്ഞ കുറെ കാലങ്ങളായി ഉത്തരമലബാറിെൻറ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മലനാട് - മലബാർ റിവർക്രൂയിസ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ സമഗ്രമായ പദ്ധതികളാണ് ആസൂത്രണംചെയ്യുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ 600 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കാണ് വടക്കൻ കേരളത്തിൽ തുടക്കംകുറിച്ചത്. ഈ സർക്കാർ അധികാരത്തിലേറിയശേഷം കണ്ണൂർ ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് 75 കോടി രൂപയുടെയും കാസർകോട് ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് 12.5 കോടി രൂപയുടെയും ഭരണാനുമതി നൽകി. ഈ പദ്ധതിക്ക് മാത്രമായി 325 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വടക്കൻ മലബാറിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനയുണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.