ആദിവാസി കുടുംബങ്ങൾക്ക് സഹായഹസ്തവുമായി അഴിയൂർകൂട്ടം

മാഹി: കാലവർഷക്കെടുതിയിൽ ദുരിതക്കയത്തിലായ വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്ക് അഴിയൂർക്കാരുടെ ഫേസ്ബുക്ക് കൂട്ടായ്മ അഴിയൂർകൂട്ടവും ഹാർട്ട് ബീറ്റ്സ് ട്രോമ കെയറും കൈത്താങ്ങായി. ഇവർക്കായി വസ്ത്രങ്ങളും ധാന്യങ്ങളും മറ്റും സമാഹരിച്ചു. ഇവ അടുത്ത ദിവസം ആദിവാസി ഉൗരുകളിൽ എത്തിക്കും. അഴിയൂർ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഡോ. വി.രാമചന്ദ്രൻ എം.എൽ.എ സഹായം ബന്ധപ്പെട്ടവർക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ട്രോമ കെയർ കണ്ണൂർ ജില്ല കോഒാഡിനേറ്റർ നസീർ, പള്ളിയൻ പ്രമോദ്, അഴിയൂർകൂട്ടം അഡ്മിൻ രാഗേഷ്, ഷക്കീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.