ജലപാത നാടി​െൻറ മുഖച്ഛായ മാറ്റും;​ നേട്ടം നാട്ടുകാർക്ക്​ -മുഖ്യമന്ത്രി -പാനൂർ ബ്ലോക്ക് പഞ്ചായത്ത്​ കെട്ടിട സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്​തു

പാനൂർ: നിർദിഷ്ട ജലപാത നാടി​െൻറ മുഖച്ഛായ മാറ്റുമെന്നും കേരളത്തി​െൻറ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലപാത വന്നുകഴിഞ്ഞാൽ അതി​െൻറ ഗുണം ആ പ്രദേശത്തുകാർക്ക് ലഭിക്കും. ലോകത്ത് ഏറ്റവും നല്ല ഭക്ഷണം നൽകാൻ കഴിയുന്നത് കേരളത്തിലാണ്. നാട് കാണാൻ വരുന്ന വിദേശികളെ നല്ല ഭക്ഷണം നൽകി ആകർഷിക്കാൻ കഴിയും. ഇത്തരത്തിൽ വരുന്ന ടൂറിസ്റ്റുകളെ സംതൃപ്തിയോടെ മടക്കിയയക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ.കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു. കോൺഫറൻസ് ഹാളി​െൻറയും വെർച്വൽ ക്ലാസ് റൂമി​െൻറയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് നിർവഹിച്ചു. കെ.കെ.രാഗേഷ് എം.പി, മുൻ മന്ത്രി കെ.പി.മോഹനൻ, സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ, കെ.എം.രാമകൃഷ്ണൻ, കെ.സി.ഡി.ജി.എഫ് ബോർഡ് വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ, വി.സുരേന്ദ്രൻ മാസ്റ്റർ, അഡ്വ.പി.വി.സൈനുദ്ദീൻ, കെ.കെ. പവിത്രൻ മാസ്റ്റർ, അഡ്വ.പ്രദീപ് പുതുക്കുടി, വി.പി. സുരേന്ദ്രൻ മാസ്റ്റർ, കെ.വിനയരാജ്, കെ.കെ. കണ്ണൻ മാസ്റ്റർ, കെ.പി. യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി.സുഭാഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ എ.ശൈലജ, വി.കെ.രാഗേഷ്, എം. ഷീബ, ടി.വിമല, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംല, ജില്ല പഞ്ചായത്ത് അംഗം ടി.ആർ.സുശീല, ആസൂത്രണ സമിതി സർക്കാർ പ്രതിനിധി കെ.വി. ഗോവിന്ദൻ, പി.എ.യു പ്രോജക്ട് ഡയറക്ടർ കെ.എം.രാമകൃഷ്ണൻ, കണ്ണൂർ എ.ഡി.സി രാജീവ് എന്നിവർ പങ്കെടുത്തു. വനിത കോൽക്കളിയും കേരള ഫോക്ലോർ അക്കാദമിയുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.