കണ്ണൂർ: കെ.എൻ.എം ജില്ല കമ്മിറ്റി ഹജ്ജ് ഗൈഡൻസ് വിങ് ജില്ല ഹജ്ജ് പഠന ക്യാമ്പ് നടത്തി. എ.ഡി.എം മുഹമ്മദ് യൂസഫ് ഉദ്ഘാടനം െചയ്തു. സഹജീവികളോടും അയൽവാസികളോടും വിട്ടുവീഴ്ച ചെയ്യാത്തവർ ഹജ്ജ് കർമത്തിെൻറ ആത്മാവിനെ അറിയാത്തവരാണെന്നും ശരീരവും മനസും വിമലീകരിച്ചു കൊണ്ടാവണം തീർഥാടനങ്ങൾക്ക് ഒരുങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിക്കർ അലി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലീം സുല്ലമി, സി.എച്ച്. ഇസ്മായിൽ ഫാറൂഖി എന്നിവർ ക്ലാസെടുത്തു. പി.കെ. ഇബ്രാഹീം ഹാജി, യാക്കൂബ് എലാങ്കോട്, അലി ശ്രീകണ്ഠപുരം, ഡോ. അഹമ്മദ് കാഞ്ഞങ്ങാട്, മഹ്മൂദ് വാരം, നിസാമുദ്ദീൻ തളിപ്പറമ്പ്, എം.ടി.കെ. മഹ്മൂദ് ഹാജി, ഈറ്റിശ്ശേരി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി കക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.