രവീന്ദ്രൻ രാവണേശ്വരം കാസർകോട്: കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേരാനെത്തിയ വിദ്യാർഥികൾ പ്രവേശന ഫീസ് അടച്ചത് സഹപ്രവർത്തകരിൽനിന്ന് പിരിച്ചും അണിഞ്ഞിരുന്ന ആഭരണം പണയപ്പെടുത്തിയും. കഴിഞ്ഞ വർഷത്തേതിൽനിന്നും വ്യത്യസ്തമായി ഫീസ് രണ്ടിരട്ടിയോളം വർധിപ്പിച്ചത് മിക്ക വിദ്യാർഥികളും അറിഞ്ഞിരുന്നില്ല. കൗൺസലിങ്ങും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞ് ഫീസ് അടക്കാൻ ചെന്നപ്പോഴാണ് നിരക്ക് വർധിപ്പിച്ചത് അറിഞ്ഞത്. തുടർന്ന്, അണിഞ്ഞിരുന്ന സ്വർണാഭരണം സമീപത്തെ സഹകരണ സ്ഥാപനത്തിൽ പണയപ്പെടുത്തിയും മറ്റുള്ളവരുടെ രക്ഷിതാക്കളിൽനിന്ന് കടംവാങ്ങിയുമായിരുന്നു പല കുട്ടികളും ഫീസടച്ചത്. കേന്ദ്ര സർവകലാശാലയിൽ കോഴ്സ് ഫീസ് കുത്തനെ ഉയർത്തിയതാണ് വിദ്യാർഥികൾക്ക് വിനയായത്. 2017-18 വർഷത്തിൽ ഇൗടാക്കിയ ഫീസിെൻറ രണ്ടിരട്ടിയിലേറെ വർധിച്ചിരിക്കുകയാണ് ഇത്തവണത്തെ ഫീസ്. പൊടുന്നനെ ഫീസ് വർധിപ്പിച്ചത് സൈറ്റിൽ ചേർത്തിട്ടുണ്ടെങ്കിലും പലരും അറിഞ്ഞിരുന്നില്ല. എം.എ കോഴ്സിനുള്ള ഫീസ് 2017-18 വർഷത്തിൽ 4400 ആയിരുന്നത് 9360 ആയി ഉയർത്തി. എം.എസ്സിക്ക് 5000ൽപരം ആയിരുന്നത് ജനറൽ, ഒ.ബി.സി വിഭാഗത്തിന് 11310 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 11190 രൂപയുമാണ്. എൽഎൽ.എം (നിയമം) കോഴ്സിന് 14685 രൂപയാണ്. ഇത് കുത്തനെയുള്ള വർധനയാണ്. എം.എ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിന് കഴിഞ്ഞ വർഷം പ്രവേശന ഫീസ് 3300 രൂപയാണ്. ഇത്തവണ ഫീസ് പുനഃസംഘടിപ്പിച്ചപ്പോൾ 9370രൂപയാണ്. സർവകലാശാല ഫിനാൻസ് കമ്മിറ്റിയുടെ ശിപാർശപ്രകാരം സർവകലാശാല കോർട്ടാണ് ഫീസ് ഘടന തീരുമാനിക്കുന്നത്. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ കരാർ നിയമനങ്ങൾ വഴി വൻ സാമ്പത്തിക ബാധ്യത നേരിടുന്ന സർവകലാശാലക്ക് സാമ്പത്തിക സമാഹരണത്തിനാണ് വിദ്യാർഥികളുടെ ഫീസ് രണ്ടിരട്ടിയിലേറെ വർധിപ്പിച്ചതെന്നാണ് ആക്ഷേപം. എന്നാൽ, ഫീസിൽ വൻ വർധനവുണ്ടായിട്ടിെല്ലന്നും എല്ലാ വർഷവും ഫീസ് വർധിപ്പിക്കാൻ തീരുമാനമുണ്ടെന്നും രജിസ്ട്രാർ രാധാകൃഷ്ണൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.