കാർഷിക പാഠശാലക്ക്​ ഇന്ന്​ തുടക്കം

കാസര്‍കോട്: പുലരി അരവത്ത്, പള്ളിക്കര പഞ്ചായത്ത് കൃഷിഭവന്‍, കുടുംബശ്രീ സി.ഡി.എസ്, വയനാട് എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 9.30 മുതൽ അരവത്ത് കാർഷിക പാഠശാല നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂബാണംകുഴി സാരഥി ഓഡിറ്റോറിയത്തില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് പി. ഇന്ദിര ഉദ്ഘാടനംചെയ്യും. കാര്‍ഷികസംവാദത്തില്‍ കാസര്‍കോട് കൃഷിവിജഞാന കേന്ദ്രത്തിലെ ഡോ. എസ്. ലീന, പി.ഡി. ദാസ്, ഡോ. സുമ എന്നിവര്‍ പങ്കെടുക്കും. ഡോ. വി. ബാലകൃഷ്ണന്‍ മോഡറേറ്ററാകും. തുടര്‍ന്ന് കുടുംബശ്രീയുടെ ഭക്ഷ്യമേളയുമുണ്ടാകും. ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ അരവത്ത് പാടത്ത് കാര്‍ഷിക കമ്പളം. കലക്ടര്‍ കെ. ജീവന്‍ബാബു ഫ്ലാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് ചളിക്കണ്ടത്തില്‍ ചളിയിലോട്ടം, മുക്കാലിലോട്ടം, വടംവലി, തണ്ടിലോട്ടം തുടങ്ങിയ കായികപരിപാടികള്‍ നടക്കും. പകല്‍ 11ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാട്ടി ഉദ്ഘാടനംചെയ്യും. കെ. കുഞ്ഞിരാമന്‍ എം.എൽ.എ അധ്യക്ഷനാകും. പുലരിയുടെ ജലവിജഞാന കേന്ദ്രത്തി​െൻറ ഉദ്ഘാടനം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍ നിര്‍വഹിക്കും. അരവത്ത് പാടശേഖരത്തില്‍ തരിശായി കിടക്കുന്ന വയലുകളില്‍ സ്‌കൂളുകളുടെ നേതൃത്വത്തിൽ അത്യുല്‍പാദനശേഷിയുള്ള നെല്ലിനങ്ങള്‍ കൃഷിചെയ്യും. ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂൾ, തച്ചങ്ങാട് ജി.എച്ച്.എസ്, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി, ജി.എം.ആർ.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് പരവനടുക്കം എന്നീ സ്‌കൂളുകളും കാലടി സംസ്‌കൃത സർവകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹികസേവന വിഭാഗവുമാണ് കൃഷിയിറക്കുക. വാര്‍ത്താ സമ്മേളനത്തിൽ കൺവീനർ എ.കെ. ജയപ്രകാശ്, പുലരി പ്രസിഡൻറ് പ്രണബ്‌, കുമാർ, സുരേഷ്‌ കുതിരക്കോട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.