റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കും

തലശ്ശേരി: തലശ്ശേരി താലൂക്കിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും അതത് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ജൂലൈ മൂന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതല്‍ വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. തീയതിയും കേന്ദ്രങ്ങളും: ജൂലൈ മൂന്ന്-പന്ന്യന്നൂര്‍ പഞ്ചായത്ത് ഹാള്‍, നാല്-ചൊക്ലി പഞ്ചായത്ത് ഹാള്‍, അഞ്ച്-കതിരൂര്‍ പഞ്ചായത്ത് ഹാള്‍, ആറ്-എരഞ്ഞോളി ശ്രീനാരായണ മഠം കൊടക്കളം, ഏഴ്-പാനൂര്‍ യു.പി സ്‌കൂൾ (പാനൂർ, പെരിങ്ങളം സോൺ)‍, ഒമ്പത്-കുന്നോത്ത്പറമ്പ് പി.ആര്‍ മന്ദിരം, 10-തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് ഹാള്‍, 11-മൊകേരി കമ്യൂണിറ്റി ഹാള്‍, 12-പാട്യം പഞ്ചായത്ത് ഹാള്‍, 13-കൂത്തുപറമ്പ് ടൗണ്‍ ഹാള്‍, 16-മാങ്ങാട്ടിടം പഞ്ചായത്ത്് ഹാള്‍, 17-ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ഹാള്‍, 18-കോളയാട് ഇ.എം.എസ് സ്മാരക ഹാള്‍, 19-മാലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയം, 20-വേങ്ങാട് പഞ്ചായത്ത് ഹാള്‍, 23-പിണറായി പഞ്ചായത്ത് ഹാള്‍, 24-കീഴല്ലൂര്‍ പഞ്ചായത്ത് ഹാള്‍, 25-കൂടാളി പഞ്ചായത്ത് ഹാള്‍, 26-കോട്ടയം പഞ്ചായത്ത് ഹാള്‍, 27-കരിയാട് മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.