ബെള്ളൂർ: പഞ്ചായത്ത് ഒന്നാം വാർഡിലെ ചിപ്പിലികൊട്ടയിലെ വിജനപ്രദേശങ്ങളിൽ ഇറച്ചി മാലിന്യം തള്ളുന്നത് ഭീഷണിയാകുന്നു. രാത്രികാലങ്ങളിൽ ലോറിയിലും മറ്റുമാണ് മാലിന്യം തള്ളുന്നത്. ബെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹൈദർ ശരീഫ്, തിരുമലേശ്വര നായിക്ക് എന്നിവർ പ്രദേശം സന്ദർശിച്ചു. മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ട്. പകർച്ചവ്യാധി സാധ്യത മുന്നിൽക്കണ്ട് മാലിന്യം ഉടൻ നീക്കം ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ നടപടികളുമായി മുന്നോട്ടുപോകാനാണ് ആരോഗ്യ വകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.