മൊഗ്രാൽ കൊപ്പളം​ റെയിൽവേ അടിപ്പാത: ടെൻഡർ നടപടിയിലേക്ക്​

മൊഗ്രാൽ: മൊഗ്രാൽ കൊപ്പളത്ത് െറയിൽവേ അടിപ്പാത നിർമിക്കുന്നതിനുള്ള നടപടി ടെൻഡർ ഘട്ടത്തിലെത്തി. ഇതിനാവശ്യമായ 2.16 കോടി രൂപ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ല ട്രഷറിയിൽ നിന്നും റെയിൽവേക്ക് കൈമാറി. സംസ്ഥാന വിഹിതം അടക്കുന്നതിനുള്ള കാലതാമസമാണ് പദ്ധതി വൈകാൻ കാരണം. മൂന്ന് വർഷം മുമ്പ് പി. കരുണാകരൻ എം.പിയുടെ ശ്രമഫലമായാണ് പദ്ധതി ലഭ്യമായത്. സാങ്കേതിക തടസ്സങ്ങൾ ഏറെ നേരിട്ടെങ്കിലും ഇവ തരണംചെയ്യാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ശ്രമംനടത്തി. മൊഗ്രാൽ കടപ്പുറത്ത് താമസിക്കുന്ന നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് അണ്ടർ ബ്രിഡ്ജ് ഉപകാരെപ്പടും. mogral kopplam റെയിൽവേ അടിപ്പാത നിർമിക്കുന്ന മൊഗ്രാൽ കൊപ്പളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.