തൊക്കോട്ട് കവല ഗതാഗതക്കുരുക്കിൽ

മംഗളൂരു: നാലുവരിയാക്കിയ ദേശീയപാതയിൽ മേൽപാലങ്ങളുടെ നിർമാണം ഇഴയുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. തലപ്പാടിക്കും പമ്പ്വെൽ സർക്കിളിനുമിടയിൽ തൊക്കോട്ട് ജങ്ഷനിലാണ് കുരുക്ക് ഏറെ. കാസർകോട്, മംഗളൂരു, ഉള്ളാൾ, ദേർളക്കട്ട ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇരുദിശകളിലേക്ക് സർവിസ് നടത്തുന്ന ജങ്ഷനാണ് തൊക്കോട്ട്. യേനേപ്പായ സർവകലാശാല, മെഡിക്കൽ കോളജ്, പി.എ എൻജിനീയറിങ് കോളജ്, കെ.എസ്. ഹെഗ്ഡേ മെഡിക്കൽ കോളജ് തുടങ്ങി മലയാളി വിദ്യാർഥികളും രോഗികളും ആശ്രയിക്കുന്ന സ്ഥാപനങ്ങൾ ദേർളക്കട്ട റൂട്ടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.