മംഗളൂരു: കുനിഗൽ എം.എൽ.എ ഡോ. എച്ച്.ഡി. രംഗനാഥിെൻറ ഭാര്യ ഡോ. സുമ രംഗനാഥ് സർക്കാർ ആശുപത്രികളിലെ രേഖകൾ പരിശോധന നടത്തിയത് വിവാദത്തിൽ. ജനറൽ വാർഡുകൾ, പ്രസവ വാർഡുകൾ, ആശുപത്രി രേഖകൾ, സ്റ്റോർറൂമിലെ മരുന്നുകൾ എന്നിവ ഉൾപ്പെടെ അരിച്ചുപെറുക്കിയാണ് സുമ പരിശോധന നടത്തിയത്. മുന്നറിയിപ്പില്ലാതെയുള്ള ഈ പരിശോധന ജനാധിപത്യവിരുദ്ധവും അമിതാധികാരപ്രയോഗവുമാണെന്ന് ഡോക്ടർമാരും ജീവനക്കാരും പറഞ്ഞു. അതേസമയം, ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ഡോ. സുമ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ആശുപത്രി സന്ദർശിച്ചപ്പോൾ രോഗികളും പരിചാരകരും ജീവനക്കാരും അസൗകര്യങ്ങൾ സംബന്ധിച്ച് ഭർത്താവിനോട് പരാതിപ്പെടുന്നത് കേട്ടിരുന്നു. ഈ സന്ദർശനത്തിൽ മനസ്സിലാക്കിയ കാര്യങ്ങൾ ആരോഗ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി, എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.