കൊള്ളപ്പലിശക്കാരിൽനിന്ന് രക്ഷയാവാൻ സഹകരണ ബാങ്കുകൾക്ക് കഴിയണം -മന്ത്രി

ശ്രീകണ്ഠപുരം: കൊള്ളപ്പലിശക്കാരിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിയണമെന്നും അതിനുവേണ്ടിയാണ് മുറ്റത്തെ മുല്ല പോലുള്ള ലഘുവായ്പ പദ്ധതികൾ നടപ്പാക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊയ്യം സർവിസ് സഹകരണ ബാങ്കി​െൻറ നവീകരിച്ച കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളും ആധുനിക സാങ്കേതികവിദ്യയിലേക്ക് മാറണം. സഹകരണ മേഖലയുടെ വളർച്ചക്കായാണ് കേരള ബാങ്ക് പോലുള്ള ആശയങ്ങളുമായി മുന്നോട്ടുപോകുന്നത്. കേരള ബാങ്ക് വരുമ്പോൾ പുതിയ തലമുറ ബാങ്കുകൾ നൽകുന്ന സേവനങ്ങളെല്ലാം സഹകരണ ബാങ്കുകൾ വഴി നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. കെ.സി. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. മെയിൻ ബ്രാഞ്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും സേഫ് ലോക്കർ ജില്ല സഹകരണ അസി. രജിസ്ട്രാർ എം.കെ. ദിനേശ്ബാബുവും ഉദ്ഘാടനംചെയ്തു. മിനിഹാളി​െൻറ ഉദ്ഘാടനം ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്‌നകുമാരി നിർവഹിച്ചു. തളിപ്പറമ്പ് അസി. രജിസ്ട്രാർ ശശിധരൻ കാട്ടൂർ, എം. വേലായുധൻ, കെ.കെ. രഘുനാഥൻ, സി. സുകുമാരൻ, കൊയ്യം ജനാർദനൻ, വി.പി. മോഹനൻ, പി.കെ. ചിത്രലേഖ, മൂസാൻകുട്ടി തേർലാളി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.