എസ്.എന്‍.ഡി.പി യൂനിയ‍െൻറ പേരില്‍ വിമത പ്രവര്‍ത്തനമെന്ന്

ചെറുപുഴ: പയ്യന്നൂര്‍ താലൂക്ക് എസ്.എന്‍.ഡി.പി യൂനിയന്‍ രൂപവത്കരണത്തിനെന്ന പേരില്‍ അടുത്തിടെ പയ്യന്നൂരില്‍ നടന്ന യോഗം യൂനിയന്‍ വിരുദ്ധ പ്രവര്‍ത്തനത്തി​െൻറ ഭാഗമാണെന്ന് തളിപ്പറമ്പ് താലൂക്ക് എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. നിലവിലെ ഒരു ശാഖയുടെ ഭാരവാഹികള്‍ പോലും ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വിവിധ കാരണങ്ങളാൽ സംഘടനയില്‍ നിന്ന് പുറത്തായവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംഘടനാ വിരുദ്ധരില്‍നിന്ന് സാമ്പത്തിക സഹായവും പാരിതോഷികങ്ങളും സ്വീകരിച്ചാണ് ഇവര്‍ എസ്.എന്‍.ഡി.പി യോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്. വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കി ജയസാധ്യതയില്ലെന്നറിഞ്ഞ് പിന്‍വലിച്ചയാളും ജനറല്‍ സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചു നടന്നയാളും വിമത പ്രവര്‍ത്തനത്തിന് മുന്‍നിരയിലുണ്ട്. ഇവരുടെ പ്രസ്താവനകളില്‍ സാധാരണ പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ തളിപ്പറമ്പ് താലൂക്ക് യൂനിയന്‍ പ്രസിഡൻറ് കെ. ഗംഗാധരന്‍, സെക്രട്ടറി വി.പി. ദാസന്‍, വൈസ് പ്രസിഡൻറ് പി.ജെ. ബിജു, യോഗം ഡയറക്ടര്‍ വി.ആര്‍. സുനില്‍, വി.എന്‍. ദാമോദരന്‍, കെ.പി. പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.