ഇമ്മാനുവൽ സിൽക്സിൽ എൻ.ആർ.​െഎ ഫെസ്​റ്റ്​

കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിൽ എൻ.ആർ.െഎ ഫെസ്റ്റിന് തുടക്കമായി. ഷോറൂമിൽ നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖനും ടബാസ്കോ ഹിന്ദുസ്ഥാൻ ചെയർമാനും താന ഗ്രൂപ് ഒാഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ ടബാസ്കോ ബഷീർ ഉദ്ഘാടനം ചെയ്തു. ജൂൺ 30 മുതൽ ജൂലൈ 29 വരെ നടക്കുന്ന എൻ.ആർ.െഎ ഫെസ്റ്റിൽ എല്ലാ പർച്ചേസിനും സ്പെഷൽ ഒാഫറുകളാണ് വിദേശ മലയാളികൾക്കായി ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. വിദഗ്ധരായ നെയ്ത്തുകാരുടെ കരവിരുതും നൂതന സാേങ്കതിക വിദ്യയും ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഫാഷനും സമന്വയിക്കുന്ന മംഗല്യപ്പട്ടുകൾ, പ്രശസ്ത ഡിസൈനർമാർ രൂപകൽപന ചെയ്ത ലാച്ചകൾ, ചോളികൾ, ഗൗണുകൾ, ചുരിദാറുകൾ, ബ്രാൻഡഡ് മെൻസ് വെയറുകൾ, കിഡ്സ് വെയറുകൾ തുടങ്ങി വ്യത്യസ്തങ്ങളായ ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ 1000 രൂപയുടെ മുകളിലുള്ള പർച്ചേസുകൾക്ക് ഒാരോ കൂപ്പൺ നൽകുന്നു. ഇൗ കൂപ്പണുകളിൽ നിന്ന് നറുക്കെടുത്ത് ഒരു ഭാഗ്യശാലിക്ക് 10 പവൻ സ്വർണം സമ്മാനമായി നൽകുന്നു. ഒപ്പം 10 ഭാഗ്യശാലികൾക്ക് ഗോൾഡ് കോയിൻ സമ്മാനമായി നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.