കർഷക ഗ്രാമസഭയും ഞാറ്റുവേല ചന്തയും

കണ്ണൂർ: എളയാവൂർ കൃഷിഭവൻ കർഷക ഗ്രാമസഭയും ഞാറ്റുവേല ചന്തയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വിത്ത് കിറ്റ്, കുരുമുളക് വികസന പദ്ധതിയിലെ കുരുമുളക് തൈകളുടെ വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. കൗൺസിലർ പി.േപ്രമജ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.ടി. രമ ഗ്രാമസഭയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കൃഷിവകുപ്പ് പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. കൃഷി അസിസ്റ്റൻറ് കെ. പ്രഭ, അസി. കൃഷി ഓഫിസർ എം. സുരേഷ് എന്നിവർ സസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.