പോളിങ്​ സ്​റ്റേഷനുകൾ പുനഃക്രമീകരിക്കും

ഇരിക്കൂർ: ലോക്സഭ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി ഇരിക്കൂർ വില്ലേജിലെ പോളിങ് സ്റ്റേഷൻ അതിരുകൾ പുനഃക്രമീകരിക്കാനും പുതിയ ബൂത്ത് അനുവദിക്കാനും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ബൂത്ത് ലെവൽ ഓഫിസർമാരുടെയും യോഗം തീരുമാനിച്ചു. നിലവിലുള്ള എട്ട് പോളിങ് സ്റ്റേഷനുകൾ ഒമ്പതായി വർധിപ്പിക്കും. വില്ലേജ് ഓഫിസിൽ ചേർന്ന യോഗത്തിൽ ഓഫിസർ സി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ബാബുരാജ്, ടി.വി. സതീശൻ, സി.കെ. മുഹമ്മദ്, പി.കെ. ശംസുദ്ദീൻ, കെ.പി. അബ്ദുല്ല, പി.വി. ബാലൻ, കെ. ജനാർദനൻ മാസ്റ്റർ, ബി.എൽ.ഒമാരായ പി.പി. അബ്ദുൽ ഖാദർ, ജലജ, കെ. ഖലീൽ, കെ. അബ്ദുൽ മജീദ് മാസ്റ്റർ, കെ.സി. ഹബീബ് തങ്ങൾ, കെ.കെ. റഫീഖ്‌ എന്നിവർ സംസാരിച്ചു. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.