കാസർകോട്: ഹെൽമറ്റ് ധരിച്ചെത്തിയയാൾ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്നു. വിദ്യാനഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചെർക്കള എതിർതോട് കുണ്ടോളംമൂല ബദർനഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറയാണ് (40) കൊള്ളക്കിരയായത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വൈകീട്ട് അേഞ്ചാടെ വീട് പൂട്ടി സുഹറ അടുത്തുള്ള ഭർതൃസഹോദരിയുടെ വീട്ടിൽ പോയതായിരുന്നു. വൈകീട്ട് 6.15ഒാടെ വീട്ടിൽ തിരിച്ചെത്തി വാതിൽ തുറന്ന് അകത്ത് കയറുന്നതിനിടെ ഹെൽമറ്റ് ധരിച്ച ഒരാൾ സുഹറയുടെ വായിൽ തുണി തിരുകി മയക്കുകയായിരുന്നു. രാത്രി ഏേഴാടെ ചൗക്കിയിൽ വിവാഹം ചെയ്തയച്ച മകൾ സറീനയും ഭർത്താവ് ഹനീഫയും എത്തിയപ്പോഴാണ് സുഹറയെ കെട്ടിയിട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ജില്ല പൊലീസ് ചീഫടക്കമുള്ള ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.