ബാങ്കിങ്​ വിവരങ്ങൾ അരികിലെത്തും; ജില്ല ബാങ്കി​െൻറ മൊബൈൽ എ.ടി.എം വാൻ പ്രചാരണം തുടങ്ങി

കണ്ണൂര്‍: ഡിജിറ്റൽ ബാങ്കിങ് മേഖലകളെക്കുറിച്ച്‌ ജില്ലയിലെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ജില്ല സഹകരണ ബാങ്കി​െൻറ മൊബൈൽ എ.ടി.എം വാന്‍ (ബാങ്കിങ് ടെക്‌നോളജി െഡമോണ്‍സ്‌ട്രേഷന്‍ വാന്‍) നിരത്തിലിറങ്ങി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു. 'ഡിജിറ്റൽ ബാങ്കിങ് സ്‌കൂൾ' എന്ന്‌ പേരിട്ട വാഹനത്തിൽ ബാങ്കിങ് മേഖലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്. കര്‍ഷകര്‍ക്ക്‌ വിതരണംചെയ്‌ത കെ.ഡി.സി റുപെ കാര്‍ഡി​െൻറ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. എ.ടി.എം ബാങ്കിങ്ങി​െൻറ വിവിധ വശങ്ങളെക്കുറിച്ചുള്ള ലഘുലേഖകൾ, എൽ.സി.ഡി ടി.വി, പ്രത്യേക സൗണ്ട്‌ സിസ്റ്റം, ഉപഭോക്താക്കള്‍ക്ക്‌ ബാങ്ക്‌ ജീവനക്കാരുമായി മുഖാമുഖം സംസാരിക്കുന്നതിനുള്ള ശീതീകരിച്ച ഓഫിസ്‌ എന്നിവയും വാഹനത്തിൽ സജ്ജമാണ്‌. നബാര്‍ഡി​െൻറ ഫിനാന്‍ഷ്യൽ ഇന്‍ക്ലൂഷന്‍ ഫണ്ടിൽനിന്നനുവദിച്ച 15 ലക്ഷം ഉള്‍പ്പെടെ 24 ലക്ഷമാണ്‌ പദ്ധതിക്ക്‌ വിനിയോഗിച്ചത്‌. ജില്ല ബാങ്കി​െൻറ അക്കൗണ്ട്്‌ തുടങ്ങാനുള്ള സഹായവും ലഭിക്കും. ഡിജിറ്റൽ ബാങ്കിങ് നടത്തുമ്പോള്‍ സംഭവിക്കാവുന്ന തട്ടിപ്പുകൾ, എ.ടി.എമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ പരാതിപ്പെടേണ്ടത് എങ്ങനെ തുടങ്ങിയവ വിശദമാക്കുന്ന വിഡിയോ, ലഘുലേഖകള്‍ എന്നിവയും വാഹനത്തിലുണ്ട്. ധര്‍മശാലയിൽ നടന്ന ചടങ്ങിൽ ജെയിംസ്‌ മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.ടി.എമ്മിൽനിന്നുള്ള ആദ്യ തുക പിന്‍വലിക്കൽ നബാർഡ് എ.ജി.എം എസ്‌.എസ്‌. നാഗേഷ്‌ നിര്‍വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ പി.കെ. ശ്യാമള, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഒാമന, എം.പി. ശശികുമാർ, പി. രാമചന്ദ്രന്‍, കെ. ദാമോദരന്‍, എ.വി. അനിൽകുമാര്‍, എം.കെ. ദിനേശ്‌ ബാബു, ശശിധരന്‍ കാട്ടൂർ, ടി.യു. സുനിത, സി.എൻ. മോഹനന്‍, കെ. മനോജ്‌കുമാര്‍, പി. സുനിൽകുമാര്‍ എന്നിവര്‍ സംസാരിച്ചു. വാഹനത്തി​െൻറ പരസ്യമോഡലായ മീനാക്ഷിക്കുള്ള ഉപഹാരവും മന്ത്രി കൈമാറി. ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ സ്വാഗതവും ജനറൽ മാനേജർ ഇന്‍ചാര്‍ജ്‌ എ.കെ. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.