മാഹി: പള്ളൂരിൽ കഴിഞ്ഞ മേയ് എട്ടിന് സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിെൻറ വിലാപയാത്രക്കിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിലായി. ചാലക്കര മണൽക്കുന്നുമ്മൽ ജയപ്രകാശനെയാണ് (47) പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. ഇതോടെ അക്രമസംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. പൊലീസ് വാഹനത്തിനും കടകൾക്കും ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണം നടത്തിെയന്നാണ് കേസ്. 500 സി.പി.എം പ്രവർത്തകരുടെ പേരിലാണ് കേസെടുത്തത്. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ 63 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.