മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തിെൻറ ഇന്‍സ്ട്രുമെൻറ് ലാന്‍ഡിങ് സിസ്റ്റം (ഐ.എൽ.എസ്) ഘടിപ്പിക്കൽ പൂര്‍ത്തിയായി. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റില്‍നിന്നുള്ള വിദഗ്ധസംഘമെത്തിയാണ് സംവിധാനത്തിെൻറ പ്രവൃത്തി പരിശോധന നടത്തിയത്. വിമാനങ്ങളുടെ ടേക്ക്ഓഫും ലാൻഡിങ്ങും സുരക്ഷിതമാക്കാനുള്ള അത്യാധുനിക ഉപകരണമാണ് സ്ഥാപിച്ചത്. ഏതു കാലാവസ്ഥയിലും പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാനുള്ള സൗകര്യമുണ്ടാകുന്നതോടെ റണ്‍വേ മേഖലയിലെ അപകടങ്ങള്‍ കുറയാന്‍ കാരണമാകും. റണ്‍വേ മേഖലയില്‍ ഇൗ സംവിധാനം സ്ഥാപിച്ചു കഴിഞ്ഞതിനാല്‍ കാലിബ്രേഷന്‍ വിമാനം പരീക്ഷണ പറക്കല്‍ നടത്തണം. വിമാനത്തിെൻറ കോക്പിറ്റിലും റണ്‍വേയിലുമുള്ള ഇന്‍സ്ട്രുമെൻറ് ലാന്‍ഡിങ് സിസ്റ്റത്തിെൻറ ഏകോപനവും പരിശോധിക്കുന്നതിനാണ് പരീക്ഷണ പറക്കൽ. അതിനിടെ വിമാനത്താവളപ്രദേശം ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് 40 പൊലീസുകാരെ നിയമിക്കാന്‍ നിയമസഭ കഴിഞ്ഞദിവസം തീരുമാനിച്ചു. നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്താണ് പുതിയ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുക. പ്രതിവര്‍ഷം 46.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധത്തിലാണ് വിമാനത്താവളം സജ്ജമാകുന്നത്. വര്‍ഷത്തില്‍ 60,578 ടണ്‍ ചരക്കുനീക്കം നടക്കും. ആദ്യഘട്ടത്തില്‍ അഞ്ചു മുതല്‍ എട്ടു വരെ വിമാന സര്‍വിസുകളുണ്ടാകും. തുടര്‍ന്ന് വികസിച്ച് 50 മുതല്‍ 60 വരെ സര്‍വിസുകള്‍ നടത്തും. ബോയിങ് 777, ബോയിങ് 747 എന്നീ വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.