കണ്ണൂർ: അന്തർദേശീയ മാജിക് സംഘടനയായ ഇൻറർനാഷനൽ ബ്രദർഹുഡ് ഒാഫ് മജീഷ്യൻസിെൻറ (യു.എസ്) ഒാർഡർ ഒാഫ് മെർലിൻ അവാർഡിന് കണ്ണൂർ താവക്കരയിലെ എസ്. ഇസ്മയിൽ ഷാ അർഹനായി. ജൂലൈ അഞ്ചിന് അമേരിക്കയിലെ മിഷിഗണിൽ ചേരുന്ന ലോക മാജിക് കൺവെൻഷനിലാണ് അവാർഡ് ദാനം. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ നിന്ന് മാനേജറായി റിട്ടയർ ചെയ്ത ഇസ്മയിൽ ഷാ കേരളത്തിലും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ മാജിക് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇൻറർനാഷനൽ ബ്രദർഹുഡ് ഒാഫ് മജീഷ്യൻസിെൻറ ഇന്ത്യാഘടകം 261െൻറ പ്രസിഡൻറായി ആറുവർഷം പ്രവർത്തിച്ചു. ആദ്യമായി കണ്ണൂരിൽ കണ്ണുകൾ മൂടിക്കെട്ടി തുറന്ന ജീപ്പിൽ നഗരവീഥിയിൽ ആറുകിലോമീറ്റർ ഒാടിച്ച ഷാ മട്ടന്നൂർ, കൂത്തുപറമ്പ്, ഉൗട്ടി നഗരങ്ങളിലും ഇത് ആവർത്തിച്ചിട്ടുണ്ട്. ഫയർ ഇൗറ്റിങ് ഇനമാണ് ഷായുടെ പ്രത്യേകത. ഭാര്യ: ഗൈനക്കോളജിസ്റ്റ് ഡോ. സഫിയ ഷാ. മക്കൾ: ഡോ. റോഷൻ ഷാ, ഡോ. തസ്നീം ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.