അവശനിലയിൽ കണ്ടെത്തിയ വയോധികനെ ജില്ല ആശുപത്രിയിലാക്കി

കണ്ണൂർ: അവശനിലയിൽ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ വയോധികനെ ജില്ല ആശുപത്രിയിലാക്കി. മാവേലിക്കര സ്വദേശിയാണെന്ന് പറയുന്ന ഇയാൾ കുറെക്കാലമായി കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൂലിപ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. വർഷങ്ങളോളം കാസർകോട് ജില്ലയിലെ ഒരു വീട്ടിൽ താമസിച്ച് ജോലിചെയ്തതായും പറയുന്നുണ്ട്. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടെന്നും പാസ്ബുക്ക് കാസർകോട് താമസിച്ചിരുന്ന വീട്ടിലാണെന്നും പറഞ്ഞെങ്കിലും അഡ്രസ് ഒാർത്തെടുക്കാൻ സാധിക്കുന്നില്ല. വീടി​െൻറ വിലാസവും വസ്ത്രങ്ങളുമുള്ള സഞ്ചി ഏതോ കടയുടെ തിണ്ണയിൽ മറന്നുവെച്ചെന്നും ഇദ്ദേഹം സന്നദ്ധസംഘടന പ്രവർത്തകരോട് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ ടൗൺ എസ്.െഎ ശ്രീജിത് കോടേരി വിവരമറിയിച്ചതിനെ തുടർന്ന് തെരുവി​െൻറ മക്കൾ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരായ റഫീഖ് അഴീക്കോട്, കെ.പി. ബഷീർ, പി.പി. മൊയ്തീൻ, സുലൈമാൻ പഴയങ്ങാടി എന്നിവരാണ് ഇയാളെ ജില്ല ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ബന്ധുക്കളെക്കുറിച്ചോ മറ്റോ വിവരം ലഭിക്കുന്നവർ 9567524439 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.