തുരുത്തി കർമസമിതി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു

പാപ്പിനിശ്ശേരി: ദേശീയപാത അലൈൻമ​െൻറ് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി സമരരംഗത്തുള്ള പാപ്പിനിശ്ശേരി തുരുത്തി കോളനി നിവാസികൾ പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് കണ്ണൂർ ഗവ. െഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. പ്രശ്നങ്ങൾ കേട്ട മുഖ്യമന്ത്രി ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്താമെന്ന് ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു. കർമസമിതി കൺവീനർ കെ. നിഷിൽകുമാർ, കെ. പ്രദീപൻ, എ. സുനിൽ കുമാർ, കെ. രാജീവൻ, എ. സന്തോഷ്, പുഷ്പരാജൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.