സ്​കൂൾ കെട്ടിടോദ്​ഘാടനം

പഴയങ്ങാടി: മാട്ടൂൽ സി.എച്ച്. മുഹമ്മദ്കോയ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ഹയർസെക്കൻഡറി ബ്ലോക്കി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പെൺകുട്ടികളുടെ വിശ്രമത്തിനുവേണ്ടി നിർമിച്ച പ്രത്യേക കെട്ടിടത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പി.ടി.എയുടെ അവാർഡും വിദ്യാഭ്യാസ മന്ത്രി വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.