വ്യാപാരിയെ മർദിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

കേളകം: ചുങ്കക്കുന്ന് മലയൻസ് ചിക്കൻ കടയിലെ ഓളാട്ടുപുറം ജെസ്റ്റിനെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ കേളകം പൊലീസ് അറസ്റ്റ്ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഒരുസംഘമാളുകൾ ജെസ്റ്റിനെ മർദിച്ചത്. തലക്കും മൂക്കിനും ഗുരുതര പരിക്കേറ്റ ഇദ്ദേഹം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജെസ്റ്റി​െൻറ ബന്ധുക്കളുമായി മുമ്പുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. കണിച്ചാർ സ്വദേശികളായ എട്ടുപേർക്കെതിരെ കേളകം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.