ഇരിക്കൂർ: ഇരിക്കൂറിലെ റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ പണിമുടക്കിയതിനാൽ റേഷൻ ഭക്ഷ്യസാധന വിതരണം മുടങ്ങി. റേഷൻ േഷാപ്പുകളിൽ ഏറ്റവും തിരക്കുള്ളതും മാസാവസാനവുമായ 29, 30 തീയതികളിലാണ് മെഷീൻ പ്രവർത്തനരഹിതമായത്. നെറ്റ് കണക്ഷൻ തകരാറിലായതാണ് കാരണം. രാവിലെ മുതൽ റേഷൻ കടകളിലെത്തിയവരാണ് സാധനങ്ങൾ കിട്ടാതെ മടങ്ങിയത്. 29ന് മണിക്കൂറുകളോളം കാത്തിരുന്നവർ 30നും വന്നെങ്കിലും നിരാശയായിരുന്നു ഫലം. ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളുമായി റേഷൻ േഷാപ്പ് ഉടമകൾ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഉടൻ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്. ഇ-പോസ് മെഷീൻ ഏർപ്പെടുത്തിയത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായിരുന്നെങ്കിലും ഇടക്കുണ്ടായ തകരാർ ദുരിതത്തിലാക്കിയിരിക്കുകയാണ്. രണ്ട് ദിവസം വന്നിട്ടും റേഷൻ സാധനങ്ങൾ ലഭിക്കാതെ വന്നത് ആദ്യ സംഭവമാണെന്ന് കാർഡുടമകൾ പറഞ്ഞു. ജൂലൈ ആറുവരെ സാധനങ്ങൾ വാങ്ങാൻ സമയമനുവദിക്കണമെന്ന് കാർഡുടമകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.