പാ​ലാ​ട്ടു​കു​ന്നു​മ്മ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി; ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു

കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ മെരുവമ്പായി പാലാട്ടുകുന്നുമ്മൽ മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ. കാലവർഷത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് പ്രദേശത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. പുറംലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ. സമീപത്തെ കുന്നിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായിരുന്നു. പ്രദേശത്തേക്കുള്ള ഏകറോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ കടുത്ത ദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്. കുട്ടികൾക്ക് തനിച്ച് സ്കൂളിലോ മദ്റസകളിലേക്കോ പോകാൻ സാധിക്കാത്ത അവസ്ഥയാണ്. മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർ അവഗണിച്ചതിനാൽ നാട്ടുകാരുടെ ശ്രമഫലമായാണ് പാലാട്ടുകുന്നിലേക്ക് റോഡ് നിർമിച്ചത്. മെരുവമ്പായി പാലത്തിന് സമീപത്തുനിന്ന് പുഴക്കും കുന്നുകൾക്കും ഇടയിലൂടെയാണ് റോഡ്. കുന്നിൻചരിവിലൂടെ മഴവെള്ളം പുഴയിലേക്ക് കുത്തിയൊലിച്ചു പോകുന്നതിനാൽ റോഡ് ഏത് സമയവും പുഴയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. സമീപത്തെ ഇലക്ട്രിക് ലൈനും അപകടാവസ്ഥയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.