പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

ഉരുവച്ചാൽ: ഉരുവച്ചാൽ ടൗണിൽ ശിവപുരം റോഡ് ജങ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. അധികൃതർ കണ്ടിട്ടും ഗൗനിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മെക്കാഡം ടാറിങ്ങിന് മുകളിലൂടെയാണ് വെള്ളമൊഴുകുന്നത്. പൈപ്പ് പൊട്ടിയതോടെ റോഡ് പൊട്ടിപ്പൊളിയാനും തുടങ്ങി. ഒരു മാസം മുമ്പ് കേബിളിന് കുഴിയെടുത്തപ്പോൾ ഉരുവച്ചാലിൽ വിവിധ സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയൂടെ പൈപ്പ് പൊട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.