ഇരിട്ടി താലൂക്കിൽ റേഷൻ കാർഡ് അപേക്ഷകൾ നാലുമുതൽ സ്വീകരിക്കും

ഇരിട്ടി: താലൂക്കിൽ പുതിയ റേഷൻ കാർഡ്, ഡ്യൂപ്ലിക്കേറ്റ്, തിരുത്തലുകൾ, അംഗങ്ങളെ ചേർക്കൽ, ഒഴിവാക്കൽ തുടങ്ങിയ അപേക്ഷകൾ ജൂലൈ നാലുമുതൽ സ്വീകരിക്കും. നിർദിഷ്ട ഫോറങ്ങളിൽ അതത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഹാളുകളിലും താലൂക്ക് സപ്ലൈ ഓഫിസ് പരിസരത്ത് പ്രത്യേകം സജ്ജീകരിക്കുന്ന കൗണ്ടറുകളിലും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷകർ നിർദിഷ്ട ഫോറങ്ങൾ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഹാജരാവണം. അപേക്ഷാഫോറങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തോ മാതൃകകൾ ഉപയോഗിച്ചോ സമർപ്പിക്കാം. റേഷൻ കടകൾ മാറ്റുന്നത് സംബന്ധിച്ച അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തീയതി, പഞ്ചായത്ത്/നഗരസഭ, സ്ഥലം: ജൂലൈ 04: ആറളം, അയ്യൻകുന്ന്: താലൂക്ക് സപ്ലൈ ഓഫിസിന് സമീപമുള്ള ഹാൾ. 05: പായം, ഉളിക്കൽ: സപ്ലൈ ഓഫിസിന് സമീപമുള്ള ഹാൾ. 06: ഇരിട്ടി നഗരസഭ, മുഴക്കുന്ന്: സപ്ലൈ ഓഫിസിന് സമീപമുള്ള ഹാൾ. 07: പടിയൂർ കല്യാട്: പടിയൂർ പഞ്ചായത്ത് ഹാൾ. 09.07.2018: പേരാവൂർ, കണിച്ചാർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ. 10: കൊട്ടിയൂർ, കേളകം: കൊട്ടിയൂർ പഞ്ചായത്ത് ഹാൾ. 11: മട്ടന്നൂർ: മട്ടന്നൂർ നഗരസഭ 12: തില്ലങ്കേരി: തില്ലങ്കേരി പഞ്ചായത്ത് ഹാൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.