സംസ്ഥാന സമ്മേളനം പത്തിന്

തലശ്ശേരി: ഓൾ കേരള സീമെൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി പത്തിന് തലശ്ശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് പ്രകടനവും പൊതു സമ്മേളനവും നടക്കും. തലശ്ശേരി പോർട്ട് ഒാഫിസ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന് നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യും. രണ്ടുമണിക്ക് പ്രകടനം നടക്കും. മൂന്നു മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സീമെൻസി​െൻറ ദീർഘകാലമായുള്ള ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞ വർഷമാണ് സംഘടന രൂപവത്കരിച്ചത്. അതി​െൻറ ആദ്യ സംസ്ഥാന സമ്മേളനമാണ് തലശ്ശേരിയിൽ നടക്കുന്നത്. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.ടി. ഭാസ്കരൻ, ജോ. സെക്രട്ടറി സലീം പറമ്പത്ത്, ട്രഷറർ എം. ഗോപാലകൃഷ്ണൻ, ഇ.വി. ഹരീന്ദ്രൻ, പി.പി. മഹമൂദ്, ടി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.