സ്​പോർട്സ്​ ഹോസ്​റ്റൽ തെരഞ്ഞെടുപ്പ് നാളെ

കണ്ണൂർ: സ്പോർട്സ് കൗൺസിലി​െൻറ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളജ് സ്പോർട്സ് ഹോസ്റ്റലുകളിലേക്കും സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലേക്കും 2018--19 അധ്യയന വർഷത്തേക്കുള്ള സോണൽതല തെരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിന് നടക്കും. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ കുട്ടികൾക്ക് തെരഞ്ഞെടുപ്പ് നടക്കും. സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെൻസിങ്, റസ്ലിങ്, ൈതക്വാൻഡോ, ആർച്ചറി, നെറ്റ്ബാൾ, ഹോക്കി, വെയ്റ്റ് ലിഫ്റ്റിങ് (കോളജ് മാത്രം), സോഫ്റ്റ്ബാൾ (കോളജ് മാത്രം) എന്നീ ഇനങ്ങൾക്കാണ് സോണൽ സെലക്ഷൻ. സ്കൂൾ ഹോസ്റ്റലിലേക്ക് കായിക താരങ്ങൾക്ക് ഏഴ്, എട്ട് ക്ലാസുകളിലേക്കാണ് പ്രവേശനം. നിലവിൽ ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്നവർ ആയിരിക്കണം. സംസ്ഥാന മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും ദേശീയ മത്സരത്തിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാം. ദേശീയ മത്സരങ്ങളിൽ സബ് ജൂനിയൽ, സ്കൂൾ വിഭാഗത്തിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകും. ഉയരത്തിന് വെയിറ്റേജ് മാർക്ക് ലഭിക്കും. സ്കൂളിൽ നിന്നുള്ള യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വൺ, കോളജ് സ്പോർട്സ് ഹോസ്റ്റലിലേക്ക് ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം. ദേശീയ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടിയവർക്ക് നേരിട്ട് പ്രവേശനം. ശാരീരിക ക്ഷമത പരിശോധിക്കും. സോണൽ സെലക്ഷൻ നടക്കുന്ന സ​െൻററുകളിൽ രാവിലെ 6.30ന് തന്നെ സ്പോർട്സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്കൂളിൽ നിന്നുള്ള യോഗ്യത സർട്ടിഫിക്കറ്റ്, സ്പോർട്സിൽ പ്രാവീണ്യം നേടിയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.