ഉപവസിച്ചു

കണ്ണൂർ: പി.എഫ് െപൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എഫ് പെൻഷൻകാർ ഉപവാസ സമരം നടത്തി. മിനിമം പെൻഷൻ വർധിപ്പിക്കുക, കമ്യൂട്ട് ചെയ്ത് 15 വർഷം പൂർത്തിയായവർക്ക് പൂർണ പെൻഷൻ നൽകുക, ട്രസ്റ്റി ബോർഡിലും പാർലമ​െൻറിലും നൽകിയ വാഗ്ദാനം പാലിക്കുക, ഹയർ ഒാപ്ഷൻ നൽകിയവർക്ക് കാലതാമസം കൂടാതെ പൂർണ പെൻഷൻ നൽകുക, 2014ലെ നിയമ വിരുദ്ധ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം. സ്റ്റേഡിയം കോർണറിൽ നടന്ന ഉപവാസം അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.പി. ഉണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, കെ.സി. കരുണാകരൻ, താവം ബാലകൃഷ്ണൻ, ടി. രാമകൃഷ്ണൻ, പി.പി. ദാമോദരൻ, കെ. ചന്ദ്രൻ, എൻ. രാമകൃഷ്ണൻ, കെ. പത്മനാഭൻ, കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.