പുസ്​തക പ്രകാശനം

കാസർകോട്: പുറത്തൊഴുകുന്ന പുഴക്ക് സമാന്തരമായി എല്ലാവരുടെയും മനസ്സിൽ ഒരു പുഴ ഒഴുകുന്നുണ്ടെന്നും അതി​െൻറ ആർദ്രത സൂക്ഷിക്കുേമ്പാൾ മാത്രമേ നമ്മുടെ പുഴകൾ അതിജീവിക്കുകയുള്ളൂവെന്നും കവി പി.എൻ. ഗോപീകൃഷ്ണൻ. ജില്ല സ്കൂൾ കലോത്സവത്തി​െൻറ ഭാഗമായി പ്രസിദ്ധീകരിച്ച 'ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവർത്തമാനങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹായുദ്ധങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ ഇന്ന് ലോകം മുഴുവൻ പങ്കുവെക്കുന്നുണ്ട്. അതുേപാലെ പാരിസ്ഥിതികമായ ബോധ്യവും നമ്മളിൽ ഉണർന്നുവേരണ്ടിയിരിക്കുന്നു. ബ്ലൂ ഗോൾഡ് എന്ന് ജലത്തെ നാം വിശേഷിപ്പിക്കുന്നുണ്ട്. ജീവജലത്തി​െൻറ വലിയ മൂല്യത്തെക്കുറിച്ചാണ് ഇത് നമ്മളെ ബോധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ പുസ്തകം ഏറ്റുവാങ്ങി. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ സഹദുല്ല അധ്യക്ഷത വഹിച്ചു. പുസ്തകത്തി​െൻറ ചീഫ് എഡിറ്റർ ജി.ബി. വത്സൻ, മുൻ മന്ത്രി സി.ടി. അഹമ്മദലി, ഡോ. ഇ. ഉണ്ണികൃഷ്ണൻ, സി.എം. ഷാസിയ, സി.എച്ച്. റഫീഖ്, മുഹമ്മദലി മുണ്ടാങ്കുലം, പി.എം. അബ്ദുല്ല, കെ.എ. ഗഫൂർ മാസ്റ്റർ, ബിജു കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.ഒ. രാജീവൻ സ്വാഗതവും കൺവീനർ പി.കെ. മുകുന്ദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.