ജേണലിസ്​റ്റ്​ വോളി: മിന്നും സെർവുമായി മോഹൻ ലാൽ; ആർമിക്ക്​​ ജയം

കണ്ണൂർ: മിന്നും സർവിസുകളുമായി ചലച്ചിത്രതാരം മോഹൻ ലാലും കണ്ണൂർ ജില്ല പൊലീസ് മേധാവി ജി. ശിവവിക്രമും ഏറ്റുമുട്ടിയപ്പോൾ ജയം ലാലിെനാപ്പം. കണ്ണൂർ പ്രസ്ക്ലബ് ജേണലിസ്റ്റ് വോളി ടൂർണമ​െൻറി​െൻറ പ്രചാരണോദ്ഘാടനം കുറിച്ച് നടന്ന പ്രസ്ക്ലബ് ടീമും ടെറിേട്ടാറിയൽ ആർമി ടീമും തമ്മിലുള്ള പ്രദർശനമത്സരം ആവേശകരമായി. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് 122 ഇൻഫൻററി ബറ്റാലിയൻ ടെറിേട്ടാറിയൽ ആർമി ടീം ജേതാക്കളായി. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം (ക്യാപ്റ്റൻ), ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ കിഷോർ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രസ്ക്ലബ് ടീം. ആർമി കമാൻഡിങ് ഒാഫിസർ കേണൽ രാജേഷ് കനോജിയ നയിച്ച ആർമി ടീമിൽ മോഹൻ ലാൽ, സംവിധായകൻ മേജർ രവി ഉൾപ്പെടെയുള്ളവർ അണിനിരന്നു. 25-21, 25-23, 24-26 എന്നിങ്ങനെയായിരുന്നു സ്കോർ. പ്രദർശനമത്സരമാണെങ്കിലും ഇരുടീമും കളി കാര്യമായെടുത്തപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ ലീഡുകൾ മാറിമറിഞ്ഞു. മാസ്മരിക സർവിസുകളിലൂടെ കാണികളെ കൈയിലെടുത്ത ജില്ല പൊലീസ് മേധാവി ശിവവിക്രം പ്രസ്ക്ലബ് ടീമിന് വേണ്ടി പോയൻറുകൾ വാരിക്കൂട്ടി. മികച്ച സെർവുകളുമായി മോഹൻ ലാലും തിരിച്ചടിച്ചു. മൂന്നു സെറ്റുകളിലും കളം നിറഞ്ഞ് കളിച്ച മോഹൻ ലാൽ പന്ത് തൊട്ടപ്പോഴെല്ലാം ആരവമുയർന്നു. മോഹൻ ലാൽ, കമാൻഡിങ് ഒാഫിസർ കേണൽ രാജേഷ് കനോജിയ, മേജർ രവി, പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് വി.കെ. സേനാജ്, മാധ്യമപ്രവർത്തകരായ ഷമീർ ഉൗർപ്പള്ളി, ബിജു പരവത്ത്, കെ. രാജേഷ് കുമാർ, കെ. വിജേഷ്, റനീഷ് മാത്യു, കെ. വിേനാദ് ചന്ദ്രൻ, വി. നിധിൻ കുമാർ, ഒ.പി. ഷാനവാസ്, ടി.ഇസ്മാഇൗൽ, ടി.വി. സാലിഹ് എന്നിവരായിരുന്നു പ്രസ്ക്ലബ് ടീമംഗങ്ങൾ. അന്താരാഷ്ട്ര റഫറി ഡോ. പി.കെ. ജഗന്നാഥൻ, ഇ.കെ. രഞ്ജൻ എന്നിവരാണ് കളി നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.